Skip to main content

രാമനാട്ടുകര - മീഞ്ചന്ത റോഡ് നവീകരണം - 10.71 കോടിയുടെ ഭരണാനുമതി

രാമനാട്ടുകര മുതൽ മീഞ്ചന്ത വരെയുള്ള പ്രധാന പാതയായ ഓൾഡ് എൻഎച്ച് നവീകരണത്തിന് 10.71 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

 

കോഴിക്കോട് നഗരത്തെ വിവിധ വടക്കൻ ജില്ലകളുമായും ദേശീയ പാത 66 ,213 എന്നിവയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ അറ്റകുറ്റപ്പണികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി റീ- ടാറിങ് നടത്തുന്നതിനാണ് പ്രത്യേകമായി ഫണ്ട് അനുവദിച്ചിരിക്കുന്നത്.

 

മീഞ്ചന്ത, അരീക്കാട് മേഖലകളിലും ചെറുവണ്ണൂരിലെ ചില സ്ഥലങ്ങളിലുമുൾപ്പെടെ റോഡിൽ രൂപപ്പെട്ട കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. സാങ്കേതികാനുമതി കൂടി ഉടൻ ലഭ്യമാക്കി ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

 

 

 

date