Skip to main content

19 വേദികളും ഒറ്റ ക്ലിക്കിൽ

റവന്യൂ ജില്ലാ കലോത്സവത്തിന്റെ 19 വേദികളുടെയും പ്രവർത്തനം ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിരീക്ഷിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

 

 കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സ്വാഗതസംഘം ചെയർപേഴ്സൺ കെ.കെ രമ എം എൽ എ നിർവഹിച്ചു. നഗരസഭ കൗൺസിലർ വി കെ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ സി മനോജ് കുമാർ മുഖ്യാതിഥിയായി.

 

 വടകര ഡി. ഇ. ഒ ഹെലൻ ഹൈസന്ത് മെൻഡോൻസ്, നഗരസഭ കൗൺസിലർ പി കെ സതീശൻ മാസ്റ്റർ, ടി പി അബ്ദുൽ ഗഫൂർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, മണ്ടോടി ബഷീർ മാസ്റ്റർ, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

date