Skip to main content

ഇല്ലിപ്പിലായി - മണിച്ചേരി - വയലട റോഡ് കെ. എം സച്ചിൻ ദേവ് എം.എൽ എ സന്ദർശിച്ചു

ഇല്ലിപ്പിലായി - മണിച്ചേരി - വയലട പൊതുമരാമത്ത് റോഡ് നിർമ്മാണം അടിയന്തിര പ്രാധാന്യത്തോടെ കാണുമെന്ന് കെ. എം സച്ചിൻ ദേവ് എം.എൽ എ. മണിച്ചേരി മലയിൽ റോഡ് പ്രദേശം സന്ദർശിച്ച ശേഷം നാട്ടുകാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

പത്ത് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കോളനി അടങ്ങുന്ന പ്രദേശമാണിത്. നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എം.എൽ എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇല്ലിപ്പിലായി നിന്നും ഒന്നര കിലോമീറ്റർ ദൈർഘ്യം ദൂരം യാത്രായോഗ്യമാക്കുക എന്നതാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുക. രണ്ടാം ഘട്ടം എന്ന നിലയിൽ ഒന്നര കിലോമീറ്റർ വിശദമായ നിർമ്മാണത്തിലുൾപ്പെടുത്തും.

മൂന്നാംഘട്ടത്തിൽ പുതിയ അലൈൻമെന്റോട് കൂടി പ്രൊപ്പോസൽ തയ്യാറാക്കും. 

 

ഡിസംബർ അവസാന വാരം വീണ്ടും യോഗം ചേരും. രക്ഷാധികാരികളായ പഞ്ചായത്ത് അംഗങ്ങൾ സിമിലി ബിജു, അരുൺ ജോസ്, ജോസ്, കൺവീനർ തോമസ് വെട്ടിക്കുഴി, ചെയർമാൻ എൻ.കെ കുഞ്ഞമ്മദ്, ആദിവാസി ഊര് മൂപ്പൻ വെള്ളി തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

date