Skip to main content

നരവംശ ശാസ്ത്ര സിനിമയുടെ നൂറാം വാർഷികം: ഫിലിം ഫെസ്റ്റ് 30ന്

 

നരവംശശാത്ര സിനിമയുടെ നൂറാം വർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല നരവംശശാത്ര വകുപ്പ് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ നവംബർ 30ന് നടക്കുന്ന ഫിലിം ഫെസ്റ്റ് രാവിലെ 9.30ന് സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്യും. വകുപ്പ് മേധാവി ഡോ. എം എസ് മഹേന്ദ്രകുമാർ അധ്യക്ഷത വഹിക്കും.

അമേരിക്കൻ സിനിമ സംവിധായകനായിരുന്ന റോബർട്ട് ഫ്ലഹർട്ടി 1922 ചിത്രീകരിച്ച 'നാനൂക് ഓഫ് ദ നോർത്ത്' എന്ന നരവംശ ശാസ്ത്ര സിനിമയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നരവംശ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ സിനിമകളുടെ പ്രദർശനം, സിനിമ ചർച്ചകൾ, നാനൂക്ക് ഓഫ് ദ നോർത്തിനെ അടിസ്ഥാനമാക്കി വിദ്യാർഥികളുടെ പ്രബന്ധ അവതരണം എന്നിവയും നടക്കും.

date