Skip to main content
സ്പിക് മാക്കെ  ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഹോളി ഫാമിലി സ്കൂളിൽ കലാശില്പശാലയിൽ കഥക് അവതരിപ്പിക്കുന്ന ഷിപ്ര ജോഷി

ഗുരുവായൂർ കെഎസ്ആര്‍ടിസി യാത്ര  ഫ്യൂവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ഡിസംബർ 3ന് 

 

കെഎസ്ആര്‍ടിസിയുടെ ഗുരുവായൂർ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ഡിസംബർ 3ന് വൈകീട്ട് 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു നിര്‍വ്വഹിക്കും.  ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമായ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭ്യമാവുക. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
 
കെഎസ്ആര്‍ടിസി  യാത്ര ഫ്യൂവല്‍സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും . ടിഎന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയാകും. ഐഒസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍  സഞ്ജീബ് ബഹ്‌റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ ,വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണൻ , കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍  ബിജു പ്രഭാകര്‍, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ സെയിൽസ് )  ദീപക് ദാസ് , തൃശൂർ ക്ലസ്റ്റർ ഓഫീസർ ടി കെ സന്തോഷ്, നഗരസഭാംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date