Skip to main content
കദളി വനം പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട്  വെസ്റ്റ് ചെറവല്ലൂർ മന കൃഷിയിടത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിക്കുന്നു

ഗുരുവായൂർ നഗരസഭയുടെ  കദളി വനo പദ്ധതിക്ക് തുടക്കമായി 

 

ഗുരുവായൂർ നഗരസഭ നടപ്പാക്കുന്ന കദളി വനം പദ്ധതിക്ക് തുടക്കമായി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 90,000 രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി വകയിരുത്തിയത്.  നഗരസഭ പരിധിയിലുളള മൂന്ന് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകരുടെയും കര്‍ഷക കൂട്ടായമ്കളുടെയും നേതൃത്വത്തിലാണ് കൃഷി. 10 ക്ലസ്റ്ററുകളാക്കി തിരിച്ച് 1000 കദളിവാഴ തൈകളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെയുളള വിപണിയാണ് ലക്ഷ്യമിടുന്നത്.  

കദളി വനം പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട്  വെസ്റ്റ് ചെറവല്ലൂർ മന കൃഷിയിടത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, കൗണ്‍സിലര്‍മാരായ ദേവിക ദിലീപ്, ബിബിത മോഹന്‍, എ സുബ്രമണ്യന്‍, കൃഷി ഓഫീസര്‍മാരായ കെ ഗംഗാദത്തന്‍, നീനു ഏലിയാസ്, കര്‍ഷക കൂട്ടായ്മ അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

date