Skip to main content

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പാദന  യോജന (പി.എം.എം.എസ്.വൈ) പദ്ധതി 2022-23 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്,  ത്രീ വീലര്‍ വിത്ത് ഐസ് ബോക്‌സ്,  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോട്ടും വലയും വിതരണം എന്നീ ഘടക പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് ഡയറക്ടര്‍ (മേഖല), ജില്ലാ മത്സ്യ ഭവന്‍, മണക്കാട് പി. ഒ കമലേശ്വരം,  തിരുവനന്തപുരം, പിന്‍ 695009 എന്ന വിലാസത്തിലോ ബന്ധപ്പെട്ട മത്സ്യ ഭവനുകള്‍ മുഖേനയോ ഡിസംബര്‍ 10 നകം സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2464076, 0471-2450773.

date