Skip to main content

ഇലന്തൂര്‍ -ബ്ലോക്ക് തല കേരളോത്സവം നടത്തി

ഇലന്തൂര്‍ -ബ്ലോക്ക് തല കേരളോത്സവം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു.കേരളോത്സവം വര്‍ക്കിംഗ്് ചെയര്‍പേഴ്സണ്‍ സാലി ലാല പുന്നക്കാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു,  അജി അലക്സ്, സാറാമ്മ ഷാജന്‍, സാം പി മാത്യു, കെ.ആര്‍. അനീഷ,  ആതിര ജയന്‍ മൈലക്കല്‍, വി. ജി. ശ്രീവിദ്യ,  കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി ഈശോ എന്നിവര്‍ പങ്കെടുത്തു.

 

ചെറുകോല്‍ അറീനയില്‍ ആരംഭിച്ച ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.  ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ക്ക് ശേഷം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.

date