Skip to main content

മണ്ഡലമകരവിളക്ക്: ജില്ലയിലുടനീളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തി. റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ഗണേശിന്റെ നേതൃത്വത്തിലുള്ള ഔട്ടസൈഡ് പമ്പ സ്‌ക്വാഡ് -5 സംഘം ജില്ലയിലെ 70 ഹോട്ടലുകളിലും 40 പച്ചക്കറി പഴവര്‍ഗക്കടകള്‍, പെട്രോള്‍ പമ്പ് എന്നിവയുള്‍പ്പെടെ മറ്റ് 70 സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണ്ഡലകാലയളവില്‍ ഈടാക്കാവുന്ന വിവലവിവരപ്പട്ടിക സ്ഥാപന ഉടമകള്‍ക്ക് നല്‍കി. ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരെ മാത്രമേ ജോലിക്ക് നിര്‍ത്താവൂ എന്ന് സ്‌ക്വാഡ് നിര്‍ദ്ദേശിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിച്ചിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

 

എം.ആര്‍.പി വിലയില്‍ അധികം ഈടാക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിഴയിനത്തില്‍ 10000 രൂപ ഈടാക്കി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച പന്തളത്തെ ഹോട്ടല്‍ ആര്യാിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെപ്പിച്ച് ശുചിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കോഴഞ്ചേരിയിലെ ആര്യഭവന്‍, പത്തംതിട്ടയിലെ ആനന്ദഭവന്‍ എന്നീ ഹോട്ടലുകളില്‍ അധികതുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

date