Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം; സന്നിധാനത്ത് ഫോഗിംഗ് നടത്തി

ശബരിമലയില്‍ കൊതുകുജന്യ രോഗപ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. സന്നിധാനത്ത് വെള്ളിയാഴ്ച ഉറവിടനശീകരണവും സ്‌പ്രേയിംഗും നടത്തി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഇരുപാതകളിലുമുള്ള ഹോട്ടലുകള്‍, വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ശുചിത്വ പരിശോധന നടത്തി. കൊതുകു നിവാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് പൊലീസ് ബാരക്ക് ഏരിയയില്‍ ഫോഗിംഗ് നടത്തിയിരുന്നു.

 

സന്നിധാനത്തെ പൊലീസ് ബാരക്കിലെ ചിക്കന്‍ ബോക്‌സ് സ്ഥിരീകരിച്ച അഞ്ച് പൊലീസുകാരെ 22ാം തീയതി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ബാരക്ക് അണുവിമുക്തമാക്കിയിരുന്നു. ശനിയാഴ്ച വരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയായി. ചിക്കന്‍പോക്‌സ് വായുജന്യരോഗമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date