Skip to main content

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന്  ഇപ്പോള്‍ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്,ആര്‍ക്കി ടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള  കോഴ്സിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമി യുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33.    വിശദാംശങ്ങള്‍, അപേക്ഷ ഫോറം എന്നിവ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2325101,8281114464.

date