Skip to main content
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിക്കുന്നു

ശബരിമല ഇടത്താവളം ഒരുങ്ങി

കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഇടത്താവളം സി കേശവന്‍ സ്‌ക്വയറിന് സമീപമുള്ള ആലിന്‍ ചുവട്ടില്‍ ക്രമീകരിച്ചു. ഇടത്താവളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു. ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വളരെ വിസ്താരമായ ഇടത്താവളം ക്രമീകരിച്ചിരിക്കുന്നത്.

 

ഇടത്താവളത്തില്‍ മുഴുവന്‍ സമയവും നിലവിളക്ക് കത്തിക്കും. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് പാതയിലെ എല്ലാ തെരുവ് വിളക്കുകളും കൃത്യമായ രീതിയില്‍ പരിപാലിക്കുന്നതിനും പാതയില്‍ ആവശ്യമുള്ളിടത്ത് പുതിയ മിനി മാസ്റ്റ് ലൈറ്റ് ക്രമീകരിക്കുന്നതിനും പാതയുടെ ശുചീകരണം നടത്തുന്നതിനും പി എച്ച് സി, ആയുര്‍വേദ, മെഡിക്കല്‍ സഹായങ്ങള്‍ ലഭിക്കുന്നതിനുമുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരസമിതി അധ്യക്ഷരായ സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, വാര്‍ഡ് അംഗങ്ങളായ ടി.ടി വാസു, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, സോണി കൊച്ചുതുണ്ടിയില്‍, സാലി ഫിലിപ്പ്, ഗീതു മുരളി, സെക്രട്ടറി ഷാജി എ. തമ്പി, പഞ്ചായത്ത് ജീവനക്കാരായ അനില്‍, സജി, അയ്യപ്പ സേവാ സംഘം സംസ്ഥാന സെക്രട്ടറി അമ്പോറ്റി, ശബരിമല അയ്യപ്പ സേവാസമാജം കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ജി. രമേശ്, വിശ്വഹിന്ദു പരിഷത്ത് താലൂക്ക് സെക്രട്ടറി എസ്.രാജന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date