Skip to main content

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

 

    സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന  സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.  കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയര്‍ ലൈറ്റിംഗ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ്, എന്നിങ്ങനെ  ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കണ്‍സോളില്‍ പരിശീലനവും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആറുമാസം ദൈര്‍ഘ്യമുളള  പ്രോഗ്രാമിന്റെ തിയറി  പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447399019) നടത്തുന്നത്. അപേക്ഷാ ഫോറവും പ്രാസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന്  സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം:  ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ,നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2325101, 8281114464. https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

date