Skip to main content

പതാകകള്‍ വിതരണം ചെയ്യണം

 

സായുധസേനാ പതാക ദിനാചരണത്തിന്റെ  ഭാഗമായി വിവിധ ഓഫീസുകളിലെത്തിച്ചിരിക്കുന്ന പതാകകള്‍ വിതരണം ചെയ്തു സായുധ സേനാ പതാകദിന നിധിയിലേക്ക്  തുക സമാഹരിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ ഏഴിനാണ് സായുധസേനാ പതാക ദിനമാചരിക്കുന്നത്. സൈനിക ക്ഷേമ വകുപ്പ് നല്‍കി വരുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്കു പണം നല്‍കാനാണ് തുക സ്വരൂപിക്കുന്നത്. തുക പണമായോ, ചെക്ക്, മണി ഓര്‍‍ഡര്‍, ഡ്രാഫ്റ്റ് എന്നിവ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ വിലാസത്തില്‍ കൈമാറാൻ സാധിക്കും. ഫോൺ-0484 2422239

date