Skip to main content

ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും ഇ.ഡബ്ല്യൂ.എസ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) വിഭാഗത്തിൽ ഉൾപ്പെട്ടവർ ഡിസംബർ അഞ്ചിനകം ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നും ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.

പി.എൻ.എക്സ്. 5867/2022

date