Skip to main content

താത്പര്യ പത്രം ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിന് കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്തിൽ ഒരു അപെക്സ് ട്രയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു. സെന്ററിനായി മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പുറമേ നിലവിലുള്ള ട്രെയിനിംഗ് സെന്റർ കെട്ടിടം, ഇതേ കോമ്പൗണ്ടിൽ തന്നെ പണിതിട്ടുള്ള ബാലഭവന്റെ രണ്ടാംഘട്ട നിർമ്മാണം എന്നിവയും പൂർത്തീകരിക്കണം. നിശ്ചിത യോഗ്യതയുള്ള ഏജൻസികളിൽ നിന്നുള്ള താത്പര്യപത്രം വനിത ശിശു വികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന മേൽ വിലാസത്തിൽ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാകത്തവിധം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്www.wcd.kerala.gov.in.

പി.എൻ.എക്സ്. 5869/2022

date