Skip to main content

ശാസ്ത്രസാങ്കേതിക മ്യൂസിയത്തെ വിദ്യാർത്ഥി പ്രിയമാക്കാൻ സൈറ്റകിന് നാളെ തുടക്കം: *ശാസ്ത്രസാഹിത്യപരിഷത്ത് അറുപത് വർഷങ്ങൾക്ക് ആദരം

ശാസ്ത്ര പഠനാവസരങ്ങൾ കൂടുതൽ വിദ്യാർത്ഥികളിൽ എത്തിക്കാൻ സൈറ്റക് - സയന്റിഫിക് ടെമ്പർമെന്റ് ആന്റ് അവയർനസ്സ് ക്യാമ്പയിൻ എന്ന പേരിൽ മൂന്നുമാസം നീളുന്ന പഠന സന്ദർശന പരിപാടിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഇന്ന് (30 നവംബർ) തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. ജഗദീഷ് ചന്ദ്രബോസ് ദിനമായ നവംബർ 30 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് സൈറ്റക് സംഘടിപ്പിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപത് വർഷങ്ങൾക്ക് ആദരവെന്ന നിലയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന സ്ഥാപനമാണിത് .വിവിധ ഭൗതികശാസ്ത്ര ശാഖകളിൽ നിന്ന് മാത്രമായുള്ള  മുന്നൂറിലേറെ പ്രദർശന വസ്തുക്കൾ നിലവിൽ മ്യൂസിയത്തിലുണ്ട് .പോപ്പുലർ സയൻസ് ,ഗണിതശാസ്ത്രംസൗരോർജ്ജം തുടങ്ങിയ ഗാലറികളും സജ്ജീകരിച്ചിട്ടുണ്ട്. പ്രിയദർശനി പ്ലാനിറ്റോറിയംസയൻസ് പാർക്ക്,ത്രീഡി തീയേറ്റർ തുടങ്ങിയവയും ആകർഷണങ്ങളാണ്. കമ്പ്യൂട്ടർ സയൻസ്ഇലക്ട്രോണിക്‌സ്ഓട്ടോമൊബൈൽബയോമെഡിക്കൽ എൻജിനീയറിങ് ഗ്യാലറികളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി വരുന്നു.മികച്ച ലൈബ്രറി സൗകര്യവും മ്യൂസിയത്തിലുണ്ട്. ഈ സാധ്യതകളിലേക്ക് വിദ്യാർഥി ലോകത്തിന്റെ വിപുലമായ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് സൈറ്റക്  ഒരുക്കുന്നത്.

ഓരോ ദിവസവും ഓരോ സ്‌കൂളിൽ നിന്നായി 60 ൽ കുറയാത്ത കുട്ടികളുടെ ഒരു സംഘം പഠന സന്ദർശനത്തിന് എത്തും.ഗാലറികളും പ്രദർശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവാരണം വരുത്തുന്നതിനുള്ള അവസരമൊരുക്കും.തുടർന്ന് ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കുന്നുണ്ട്. അന്ധവിശ്വാസംഅശാസ്ത്രീയ ചിന്താരീതികൾ എന്നിവയ്‌ക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് ശാസ്ത്രവിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ നേടുന്ന അറിവുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലുള്ള  പരിപാടികൾ തുടർന്ന് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 5870/2022

date