Skip to main content

ഭിന്നശേഷിക്കാർക്ക് അധികസമയവും സ്‌ക്രൈബിന്റെ സഹായവും അനുവദിക്കണം

ഡിസംബർ 3, 4 തീയതികളിലായി നടക്കുന്ന കേടെറ്റ് (KTET) പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും അവർ ആവശ്യപ്പെട്ടാൽ 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ നിർദേശിച്ചിരിക്കുന്നതു പോലെ അധിക സമയവും സ്‌ക്രൈബിന്റെ സഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവ് നൽകി. സിവിൽ സർവീസ് പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരനായ ഒരു വ്യക്തിക്ക് ഭിന്നശേഷി അവകാശ നിയമ പ്രകാരമുള്ള പരീക്ഷാ ആനുകൂല്യങ്ങൾ സുപ്രീംകോടതി അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ KTET പരീക്ഷ എഴുതുന്ന കാര്യത്തിൽ അത്തരം ഒരു ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഇറക്കണമെന്ന് നിർദേശം സർക്കാരിന് നൽകിയത്.

പി.എൻ.എക്സ്. 5875/2022

date