Skip to main content

ക്ഷീര വികസന മേഖലയെക്കുറിച്ച് കൂടുതലറിയാം: സ്റ്റുഡൻസ് ഡയറി ക്ലബ്ബുമായി ക്ഷീര വികസന വകുപ്പ്

ക്ഷീര വികസന വകുപ്പ് ബാലുശ്ശേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ അവിടനല്ലൂർ എൻ.എൻ.കെ.എസ് ജി.എച്ച്.എസ്.എസ്സിൽ സ്റ്റുഡൻസ് ഡയറി ക്ലബ്ബ് ആരംഭിച്ചു. ക്ഷീര വികസന മേഖലയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതിന്റെ ആദ്യപടിയായാണ് സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ് ആരംഭിച്ചത്.

 

വളര്‍ന്നുവരുന്ന കുട്ടികളില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ആവശ്യകതയും സ്വാധീനവും പഠിപ്പിക്കുക എന്നതാണ് ഡയറി ക്ലബ്ബുകളുടെ ലക്ഷ്യം. ക്ഷീരവികസന മേഖലയുടെ പ്രസക്തി കുട്ടികളിലേക്ക് എത്തിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

 

ജില്ലയിൽ ഒരു ഡയറി ക്ലബ്ബ് ആണ് പ്രവർത്തിക്കുക. ഇത് ഇക്കുറി ജില്ലയിൽ ആരംഭിച്ചത് ബാലുശ്ശേരി മണ്ഡലത്തിൽ ആണ്. ക്ഷീരസംഘങ്ങൾ, മിൽമ, ക്ഷീരകർഷകരുടെ വീടുകൾ, ഫാമുകൾ എന്നിവ സന്ദർശിക്കാനും കൂടുതൽ പഠിക്കാനും ക്ലബ്ബ് വഴിയൊരുക്കും.

 

 

 

 

 

 

 

 

 

date