Skip to main content

ആസ്വാദകർ ഒഴുകിയെത്തി; ജില്ലാ സ്കുൾ യുവജനോത്സവം ആഘോഷമാക്കി കടത്തനാട്

കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്ത് കടത്തനാട്ടുകാർ. ജില്ലാ സ്കൂൾ കലോത്സവത്തിന്റെ എല്ലാവേദികളിലും വൻ ജനപങ്കാളിത്തമാണുള്ളത്. കലാപ്രതിഭകൾ വേദിയിൽ സർഗ്ഗവസന്തം തീർക്കുമ്പോൾ വടകരയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങൾ വേദിയിലേക്ക് പ്രവഹിക്കുകയാണ്. കലോത്സവം പ്രമാണിച്ച് സ്‌കൂളുകൾ അവധിയായതും പ്രധാന നൃത്ത ഇനങ്ങൾ നടക്കുന്നതിനാലുമാണ് കാണികളുടെ പങ്കാളിത്തം കൂടിയത്.

 

ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം അരങ്ങേറിയപ്പോൾ ഗ്രൗണ്ടിൽ നിൽക്കാനിടമില്ലാത്തവിധം കാണികളായിരുന്നു. നാടകമത്സരം നടക്കുന്ന ടൗൺഹാളിലും ബാൽക്കണിയിലടക്കം നിറഞ്ഞ സദസായിരുന്നു.

 

കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തിരിക്കുന്നത്. ജനപ്രതിനിധികളും പൊതു പ്രവർത്തകരും ,ജില്ലാ ഭരണകൂടവും, കലാസ്വാദകരുമൊക്കെ ചേർന്ന് യുവജനോത്സവത്തെ കടത്തനാടിൻ്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.

 

 

 

 

 

date