Skip to main content

സംസ്ഥാന സ്കൂൾ കലോത്സവം: നൂതന പ്രചരണ രീതികളുമായി പബ്ലിസിറ്റി കമ്മറ്റി

ജനുവരി മൂന്ന് മുതൽ കോഴിക്കോട് നടക്കുന്ന അറുപത്തിഒന്നാമത് കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി വിവിധ പ്രചരണ പരിപാടികൾക്ക് രൂപം കൊടുത്തു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ അഡ്വ.കെ.എം സച്ചിൻദേവ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. 

 

പ്രചരണ പരിപാടികളുടെ ഭാ​ഗമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണത്തോടെ കലോത്സവ സന്ദേശം ജനങ്ങളിലെത്തിക്കും. കോഴിക്കോട് കടപ്പുറത്ത് വിദ്യാർത്ഥികളെയും കലാകാരന്മാരെയും അണിനിരത്തി വലിയ മണൽ ശില്പം നിർമ്മിക്കും. കോഴിക്കോട്ടെ പൗരാവലിയെയും പരിപാടിയുടെ ഭാഗമാക്കും. വിദ്യാർത്ഥികളെയും ചിത്രകലാ അധ്യാപകരെയും ചേർത്ത് നഗരത്തിൽ "കൊട്ടും വരയും " പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. മാധ്യമങ്ങളുടെ സഹകരണത്തോടെ പുത്തൻ പ്രചരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. 

 

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ബിഗ് ക്യാൻവാസ്, ശില്പ നിർമ്മാണം, വിളംബര ജാഥ, ഫ്ലാഷ് മോബ്, നഗരാതിർത്തികളിൽ നിന്നും തുടങ്ങി കലോത്സവ വേദികളിലേക്കുള്ള പാതകളിൽ ദൂരം സൂചിപ്പിക്കുന്ന മൈൽ സ്റ്റോണുകളും സ്ഥാപിക്കും.' നഗരാതിർത്തി മുതൽ പാതയോരങ്ങൾ ദീപാലംകൃതമാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ സഹകരണവും തേടും. 

 

മറ്റ് വിവിധ പരിപാടികളും മേളയുടെ പ്രചരണാർത്ഥം നടത്തുന്നതിന് സമിതി യോഗം തീരുമാനിച്ചു. വിപുലമായ യോഗം ഉടൻ വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു. കൺവീനർ പി.എം മുഹമ്മദലി, വിനോദ് മേച്ചേരി, കെ.കെ ശ്രീഷു, പി.കെ.എം ഹിബത്തുള്ള, കെ യൂസഫ്, എം.കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

date