Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ 

 

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുളള 2022 വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി വില്പന തുടരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളതെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം അംഗത്വ പാസ്ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയും ക്ഷേമനിധി അംഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർത്ഥിയുടെ പരീക്ഷ പാസായ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പ്,  കോഴ്സ് സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ആധാറിന്റെ കോപ്പി എന്നിവ സമർപ്പിക്കണം. പ്ലസ് വൺ മുതൽ റെഗുലർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360490

date