Skip to main content

വൺ ടൈം വെരിഫിക്കേഷൻ ഡിസംബർ 2 മുതൽ

 

ജില്ലയിലെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റികൽ അസിറ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 039/2020 ) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള  വൺ ടൈം വെരിഫിക്കേഷൻ ജില്ലാ പി എസ് സി ഓഫീസിൽ ഡിസംബർ 2 മുതൽ 9 വരെ നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് കമ്മീഷന്റെ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് അപ് ലോഡ് ചെയ്യണം. പ്രൊഫൈൽ മെസേജിൽ നിർദ്ദേശിച്ചിരിക്കുന്ന തിയ്യതിയിലും സമയത്തും ജില്ലാ പി എസ് സി ഓഫീസിൽ അസൽ പ്രമാണങ്ങൾ ഹാജരാക്കണം.

date