Skip to main content
ഫോട്ടോ: മങ്കര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി വിതരണോദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കുന്നു

മഞ്ഞക്കര കുടിവെള്ളപദ്ധതി, ജലവിതരണം ആരംഭിച്ചു

 

മങ്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മഞ്ഞക്കര കുടിവെള്ള പദ്ധതി വഴിയുളള ജലവിതരണം ആരംഭിച്ചു. ഉദ്ഘാടനം അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 21.5 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.  പദ്ധതിക്കായി ഭൂമി സൗജന്യമായി നല്‍കിയ കാര്‍ത്യായനി, ജാനകി എന്നിവരെ പരിപാടിയില്‍ എം.എല്‍.എ ആദരിച്ചു. ഒമ്പതാം വാര്‍ഡിലെ 55 കുടുംബങ്ങള്‍ക്ക് പദ്ധതി വഴി ശുദ്ധജലം ലഭിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ഗോകുല്‍ദാസ് അറിയിച്ചു.  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ മുഖ്യാതിഥിയായി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date