Skip to main content

എസ്പരന്‍സ 2022 : മെഗാ ജോബ് ഫെയര്‍ ഇന്ന്

 

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 27) രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് എസ്പരന്‍സ 2022 മെഗാ ജോബ് ഫെയര്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ രാവിലെ 10 ന് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  മേളയില്‍ പങ്കെടുക്കാമെന്നും  50 ഓളം തൊഴില്‍ ദാതാക്കളാണ് മേളയില്‍ പങ്കെടുക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627

date