Skip to main content

കെ.എസ്.ആര്‍.ടി.സി പൈതൃക യാത്ര ഇന്ന്

 

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  ഇന്ന് (നവംബര്‍ 27 ന്) നടക്കുന്ന പൈതൃകയാത്ര ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി രാവിലെ ഏഴിന് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കും. ഡി.ടി.ഒ ഉബൈദ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ഇന്‍സ്പെക്ടര്‍ സജീവ് കുമാര്‍, പി.എസ്. മഹേഷ്, ടൂറിസം കോര്‍ഡിനേറ്റര്‍ വിജയശങ്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 250 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നാലു ബസുകളിലായാണ് യാത്ര പുറപ്പെടുന്നത്.
ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇതുവരെ 271 യാത്രകളാണ് നടത്തിയിട്ടുള്ളത്. അതില്‍ 193 നെല്ലിയാമ്പതി യാത്രകള്‍. 11600 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ യാത്രകളില്‍ നിന്നും സമാഹരിക്കപ്പെട്ടത് ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടുണ്ട്. നവംബര്‍ 30ന് അമ്പതാമത് നെഫറിറ്റി ആഡംബര കപ്പല്‍ യാത്രയും നടത്തുന്നുണ്ട്.

date