Skip to main content

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് യുവാക്കളുടെ ചുമതലയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍

 

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് യുവാക്കളുടെ ചുമതലയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി മലമ്പുഴ ഗിരിവികാസില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പരിപാടിയില്‍ കെ.ജെ.ബിജോയ് അധ്യക്ഷനായി. ജില്ലാ അഡീഷണല്‍ സെക്ഷന്‍ ജഡ്ജ് കെ.പി.തങ്കച്ചന്‍, നെഹ്‌റു യുവ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് എന്‍ കര്‍പ്പകം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് 'നിയമബോധനം' എന്ന വിഷയത്തില്‍  അഡ്വ. തെ ഷണ്മുഖേശ്വരി ക്ലാസ് എടുത്തു. ഭരണഘടനാ പ്രശ്‌നോത്തരിയില്‍ വിജയികളായ സി.പി.സജിത്ത്, എം.ശാലിനി, എം.ദീപ ദര്‍ശിനി എന്നിവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
 

date