Skip to main content
ഫോട്ടോ-ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍നിന്ന്.

ലോക മണ്ണ് ദിനാചരണം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചു

 

ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് ജലഛായ മത്സരം, ഹൈസ്‌കൂള്‍ വിഭാഗത്തിന് കാര്‍ഷിക പ്രശ്നോത്തരി മത്സരം എന്നിവയാണ് നടത്തിയത്. 'മണ്ണ് ആഹാരത്തിന്റെ ഉറവിടം' എന്ന വിഷയത്തിലാണ് ജലഛായ മത്സരം സംഘടിപ്പിച്ചത്. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി പ്രധാനധ്യാപിക ജൂലിയറ്റ്സ് ബിയാട്രിസ് സിമോത്തി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ജലഛായ വിജയി ശബരി ഗിരീഷ്, മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. അനിത എന്നിവര്‍ സംസാരിച്ചു. മണ്ണ് ദിനത്തിന്റെ പ്രാധാന്യം, മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെപ്പറ്റി ഭാവിതലമുറയ്ക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ അഞ്ചിന് ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് കൊടുവായൂര്‍ സുലേഖ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മണ്ണ് ദിനാചരണ പരിപാടിയില്‍ കെ. ബാബു എം.എല്‍.എ മത്സര വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
 

date