Skip to main content

വിജ്ഞാന്‍വാടി മേല്‍നോട്ടം: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം

 

ജില്ലാ പട്ടികജാതി വികസന ഓഫീസ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ വിജ്ഞാന്‍വാടിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീയുവാക്കളെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 8000 രൂപ ഹോണറേറിയം ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖം നവംബര്‍ 30 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

date