Skip to main content

പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്: ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

 

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷന്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും അനുബന്ധ സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9745803253.

date