Skip to main content

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം

 

യുവജന കായികക്ഷേമ മേഖലകളില്‍ 2021-22 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബ്ബുകള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, സാമൂഹ്യ അവബോധം സൃഷ്ടിക്കല്‍, കലാകായിക-സാഹസിക പരിപാടികളുടെ സംഘാടനം, മഴവെള്ള സംഭരണം, ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ ക്യാമ്പയിന്‍ എന്നീ മേഖലകളില്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കും. വിജയികള്‍ക്ക് ജില്ലാതലത്തില്‍ 25,000 രൂപ, സംസ്ഥാനതലത്തില്‍ 75,000 രൂപ, ദേശീയതലത്തില്‍ മൂന്ന് ലക്ഷം രൂപ എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിശദാംശങ്ങളും ഫോട്ടോകളും വീഡിയോകളും പത്ര കട്ടിങ്ങുകളും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞവര്‍ഷത്തെ വരവ് ചെലവ് കണക്കുകളും സഹിതം ഡിസംബര്‍ 10 നകം ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട്-678001 ല്‍ നല്‍കണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങളും മാതൃക ഫോറവും nykpalakkad2020@gmail.com-ലും 6282296002, 9497650495 ലും ലഭിക്കും.

date