Skip to main content

സൗജന്യ ഡിജിറ്റൽ സാക്ഷരതാ പരിശീലനം സംഘടിപ്പിക്കും

ഡിജിറ്റൽ പരിജ്ഞാനം കുറഞ്ഞ വീട്ടമ്മമാർക്കും  വയോജനങ്ങൾക്കും ഡിജിറ്റൽ ഉപകരണ പരിശീലനം സംഘടിപ്പിക്കുന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ചു ബ്യുമർക് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി കോർപറേഷനിലെ പനമ്പിള്ളി നഗർ, രവിപുരം പെരുമാനൂർ (ഡിവിഷൻ 56,60,61)ഡിവിഷനുകളിലെ മുതിർന്ന പൗരന്മാർക്കാണ് പരിശീലനം നൽകുന്നത്. വ്യാഴാഴ്ച (ഡിസംബർ 1) വൈകീട്ട് നാലിന് പനമ്പിള്ളി നഗർ റെഡ് ഷൈൻ കോളനി അങ്കണവാടിയിൽ നടക്കുന്ന ചടങ്ങ് കൊച്ചി കോർപറേഷൻ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ആർ റെനീഷ് ഉദ്ഘാടനം ചെയ്യും. കോർപറേഷൻ കൗൺസിലർമാരായ കെ.പി ലതിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്. ശശികല, അഞ്ജന ടീച്ചർ, ബ്യുമർക് ഇന്ത്യ ഫൗണ്ടേഷൻ വോളന്റിയർ ജോർജ് ജോസഫ്, എ.ഡി.എസ് ചെയർപേഴ്സൺ ഷീന സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഡിജിറ്റൽ രൂപത്തിലുള്ള സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ പരിചയം, ഡിജിറ്റൽ പണ വിനിമയം, ഡിജിറ്റൽ തട്ടിപ്പുകളെ കുറിച്ചുള്ള അടിസ്ഥാന പരിചയം എന്നിവ പദ്ധതിയുടെ ഭാഗമായി നൽകും.

45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും 60 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കും പരിപാടിയിൽ പങ്കെടുക്കാം. വിവിധ വിഷയങ്ങളിലായി 30 മണിക്കൂർ പരിശീലനമാണ് നൽകുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ കോർപറേഷനിലെ മൂന്നു ഡിവിഷനുകളിലാണ് പരിപാടി നടത്തുന്നത്. താത്പര്യമുള്ളവർ അതാതു കൗൺസിലർമാരെ ബന്ധപ്പെടുക.

 

 

date