Skip to main content

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

ഗാര്‍ഹിക അതിക്രമം, സ്ത്രീധനം എന്നിവക്കെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. 

 

കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ അബ്ദുല്‍ബാരി അധ്യക്ഷത വഹിച്ചു. 'ലിംഗസമത്വം സമൂഹത്തില്‍-യുവതയുടെ പങ്ക് എന്ന വിഷയത്തില്‍ മലയാളം സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മല്ലിക ബോധവത്ക്കരണ ക്ലാസ് എടുത്തു. സി.ഡി.പി.ഒ കെ. ലേഖ ആശംസകള്‍ നേര്‍ന്നു. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ.എ.കെ ലിന്‍സി സ്വാഗതവും സഖി വൺസ് സ്റ്റോപ്പ് സെൻ്റർ അഡ്മിനിസ്ട്രേറ്റർ ആര്‍. അര്‍ച്ചന നന്ദിയും രേഖപ്പെടുത്തി.

 

 

 

 

date