Skip to main content
  സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരെ ഗോൾ വല കുലുക്കി  ആരോഗ്യ വകുപ്പ്

 

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ആദ്യ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായ 'ലഹരിക്കെതിരെ രണ്ട് കോടി ഗോൾ' ചലഞ്ചിനോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും ഗോളടിച്ച് ചലഞ്ചിന്റെ ഭാഗമായി. ലഹരിക്കെതിരെയുള്ള സെൽഫി കോർണറിൽ നിന്ന് സെൽഫിയെടുത്തും നിരവധിപേർ പ്രചാരണത്തിൽ പങ്കാളികളായി.  ഇതോടൊപ്പം ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായ 'ബി ദ ചെയ്ഞ്ച്' ക്യാമ്പയിനോടനുബന്ധിച്ച് അഞ്ച് സർക്കാർ ഓഫീസുകൾക്ക് ആരോഗ്യ വിഭാഗം സൈക്കിൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്, കലക്ടറേറ്റ്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, എൻ എച്ച് എം ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉപയോഗിക്കാനാണ് സൈക്കിൾ നൽകിയത്. വിതരണോദ്ഘാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡിഎംഒ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരൻ, അഡീ. എസ് പി എ വി പ്രദീപ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

date