Skip to main content

നൂതനസംരംഭക ആശയമത്സരം

 

കോട്ടയം: സംസ്ഥാനത്തെ നവസംരംഭകർക്കായി വ്യവസായ വകുപ്പ് നൂതനസംരംഭക ആശയമത്സരം സംഘടിപ്പിക്കുന്നു. ഡ്രീംവെസ്റ്റർ ആശയമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ് നൽകുന്നത്. ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ്‌സൈറ്റിലൂടെ ആശയങ്ങൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ : 0481 2573259

 (കെ.ഐ.ഒ പി.ആർ 2958/2022)

date