വയോജന സൗഹൃദ പഞ്ചായത്താകാന്‍ കൂടരഞ്ഞി
വയോജന സൗഹൃദ പഞ്ചായത്ത് എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങി കൂടരത്തി ഗ്രാമപഞ്ചായത്ത്. വാര്‍ദ്ധക്യത്തിന്റെ വെല്ലുവിളികളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് സബ്കലക്ടര്‍ വി. ചെല്‍സാസിനിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വയോജനങ്ങള്‍ക്കായുള്ള പതിവ് പദ്ധതികള്‍ക്ക് പുറമെ മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി വയോജന സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുക, നിയമ ബോധവല്കരണം നടത്തുക, പാലിയേറ്റീവ് പരിരക്ഷ നല്‍കുക, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ വി.എസ്. രവീന്ദ്രന്, ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments