Skip to main content

ജീവതാളം പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു

മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേര്‍സണമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

 

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ജീവതാളം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 

ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റാസിക് ക്ലാസ്സ് എടുത്തു. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ചന്ദ്രലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി പി സതീശന്‍ എന്നിവര്‍ സംസാരിച്ചു. ജെ എച്ച ഐ ഗിരീഷ് കുമാര്‍ സ്വാഗതവും റൂബി മുംതാസ് നന്ദിയും പറഞ്ഞു.

date