Skip to main content

കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ്

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വൈബിന്റെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ് പുറത്തിറക്കി. കടത്തനാടിന്റെ ഉത്സവ ലഹരിയെ നാട് ഒന്നടങ്കം ഏറ്റടുത്ത കാഴ്ചകളാണ് വൈബിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സപ്ലിമെന്റിന്റെ ഉള്ളടക്കം. വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ എം എല്‍ എയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയായാണ് വൈബ്.

 

സപ്ലിമെന്റിന്റെ പ്രകാശകര്‍മ്മം ഡി.ഡി.ഇ സി മനോജ് കുമാര്‍ നിര്‍വഹിച്ചു. മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ ഏറ്റുവാങ്ങി. കെ കെ രമ എംഎല്‍എ, വൈബ് ടീമംഗങ്ങളായ വി.കെ അസീസ്, പ്രമോദ്, സുധീര്‍ സര്‍ഗം, വടയക്കണ്ടി നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

date