Skip to main content

ഉണര്‍വ് 2022- ഭിന്ന ശേഷി കലോത്സവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്്ഘാടനം ചെയ്യും

ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ് 2022- ഭിന്ന ശേഷി കലോത്സവം തുറമുഖംമ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ വര്‍ഷവും ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുകയാണ് .ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കാനും അവരുടെ അന്തസ്സിനും അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി ലോക രാജ്യങ്ങളുടെ പിന്തുണയും സഹകരണവും സമാഹരിക്കാനും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷിയുള്ള വ്യക്തികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

 

ചടങ്ങില്‍ ഭിന്നശേഷി ക്ഷേമ മേഖലയില്‍ മികച്ച സേവനം ചെയ്ത നാഷണല്‍ സര്‍വീസ് സ്‌കീമിനുള്ള സഹചാരി അവാര്‍ഡും പഠനത്തില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയമൃതം പുരസ്‌കാരവും സമ്മാനിക്കും. സാമൂഹ്യ നീതി വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച കര കൗശല വസ്തുക്കളുടെ പ്രദര്‍ശനമേളയുമുണ്ടാകും .

എ ഡി എം . സി. മുഹമ്മദ് റഫീഖ് പതാക ഉയര്‍ത്തുന്നതോടെ രാവിലെ 10 മണിക്ക് കലോത്സവത്തിന് തിരശീല ഉയരും.

 

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഷീജാ ശശി, ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ദിവാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

date