Skip to main content

പദ്ധതി നിർവ്വഹണം: ബ്ലോക്ക്‌തല അവലോകന യോഗം ചേർന്നു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. 2023-24 ലെ വാർഷിക പദ്ധതിയുടെ രൂപീകരണ പ്രവർത്തനം വേഗത്തിലാക്കാനുള്ള നിർദേശങ്ങളും പദ്ധതി നിർവ്വഹണത്തിലെ പ്രശ്നങ്ങളും തടസ്സങ്ങളും യോഗം ചർച്ച ചെയ്തു. വിഷയത്തിൽ ആവശ്യമായ പരിഹാരങ്ങൾ നിർദേശിച്ചു.

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിൽ ഉൾപ്പെടുന്ന കൊടിയത്തൂർ, കുരുവട്ടൂർ, മാവൂർ, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി പുരോഗതികൾ യോഗം വിലയിരുത്തി. പഞ്ചായത്തുകളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം നടന്നു. നിലവിലെ പദ്ധതി നിർവ്വഹണം, വരും വർഷത്തേക്കുള്ള പദ്ധതി ആസൂത്രണം എന്നിവ ചർച്ച ചെയ്തു.

 

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ജില്ലാപഞ്ചായത്ത് അംഗവും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ജമീല, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസർ പ്രസാദ്, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വി.ടി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date