Skip to main content

എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിനു കീഴിലെ സുരക്ഷ പ്രൊജക്ട്  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ വെച്ച്  പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ എച്ച്. ഐ. വി. പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായാത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് മാനേജര്‍ ഹമീദ് കട്ടുപ്പാറ അധ്യക്ഷ്യത വഹിച്ചു. ഷമീര്‍ അഹമ്മദ്, രജനി പി. ജിന്‍സി ജോസ്, ഷാഹിന കെ. എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം ഗവ. വനിത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ്, ജീവനി യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ജസീല്‍ അടാട്ടില്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ദിവ്യ പി. എന്‍. അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് സുരക്ഷ പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപ്പാറ ക്ലാസെടുത്തു. . മുഹീന, ഷാഹിന കെ. എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ക്യാപ്റ്റന്‍ സഹ്റ മഹ്‌സൂമ സ്വാഗതവും നിരജ്ഞന നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കാന്‍ഡില്‍ ലൈറ്റിംഗ് പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷമീര്‍ അഹമ്മദ്, രജനി പി. ജിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date