Skip to main content

കിഴിശ്ശേരി ജി.എം.എല്‍.പി സ്‌കൂളിലെ കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കിഴിശ്ശേരി ജി.എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി പി. ശിവന്‍ കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. ഒന്‍പത് ക്ലാസ് മുറികളും ശുചി മുറി സൗകര്യങ്ങളുമുള്ള മൂന്ന് നില കെട്ടിടമാണ് സ്‌കൂളില്‍ നിര്‍മിച്ചിരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ശരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.സി കുഞ്ഞാപ്പു, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, പഞ്ചായത്തംഗങ്ങളായ ആസ്യ ഹംസ, വി. സീനത്ത്, മുര്‍ഷിദ നിസാര്‍, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, കിഴിശ്ശേരി എ.ഇ.ഒ സി.പി ശശിധരന്‍, ബി.പി.സി പി.ടി രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date