Skip to main content

ടെണ്ടർ ക്ഷണിച്ചു

 

സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ ഉപയോഗിച്ചുവരുന്ന കിടക്കവിരികൾ, തലയണകവറുകൾ, കർട്ടനുകൾ, കസേരവിരികൾ,മേശവിരികൾ എന്നിവ 2023 ജനുവരി 31വരെയുള്ള കാലയളവിൽ ഉപയോഗിക്കുന്നതിനനുസരിച്ച് കഴുകി വൃത്തിയാക്കി നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു.  താൽപര്യമുള്ളവർ മുദ്രവച്ച ടെണ്ടറുകൾ ഡിസംബർ 15ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങളും നിബന്ധനകളും എക്സൈസ് അക്കാദമി ഓഫീസിലും ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളിൽ നിന്നും ലഭ്യമാണ്. ഫോൺ: 0487 2388090, 9400069700.

date