Skip to main content

വെള്ളാങ്ങല്ലൂരിൽ മാലിന്യം കത്തിച്ചവർക്ക് 25000 രൂപ പിഴയിട്ടു

 

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുകുന്ദപുരത്ത് പ്രവർത്തിച്ചുവരുന്ന പടക്ക നിർമ്മാണ ശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നു എന്ന പരാതിയെ  തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപന ഉടമയ്ക്ക് 25000 രൂപ പിഴയിട്ടു. ക്ലീൻ  വെള്ളാങ്കല്ലൂർ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളും കടകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എല്ലാവരും യൂസർ ഫീ നൽകി ഈ പദ്ധതിയോട് സഹകരിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡണ്ട് എം എം മുകേഷ് അറിയിച്ചു. ആഴ്ചകൾക്കുമുമ്പ് മാലിന്യം തള്ളിയവരിൽ നിന്നും ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴ ഈടാക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി കെ, ഹെൽത്ത് ഇൻസ്പെക്ടർ  കെ എസ് മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ എസ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

date