Skip to main content

ചാവക്കാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി പ്രവര്‍ത്തനം ആരംഭിച്ചു

 

ചാവക്കാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി പ്രവര്‍ത്തനം ആരംഭിച്ചു. മുതുവട്ടുര്‍ ലൈബ്രറിക്ക് മുകളില്‍ ആരംഭിച്ച കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എകെ ജയശങ്കരന്‍ നമ്പ്യാര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സിജു മുട്ടത്ത് അധ്യക്ഷനായി. പോക്‌സോ കോടതി ജഡ്ജ് അന്യാസ് തയ്യില്‍, സബ് ജഡ്ജ് വി വിനോദ്, ചാവക്കാട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് അന്‍വര്‍,  പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.രജിത്കുമാര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ഷൈന്‍ മനയില്‍, വിനോദ് കുമാര്‍ അകമ്പടി, അഡ്വ. ഷീജ സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് കോടതി പ്രവര്‍ത്തനം ആരംഭിച്ചത്. താത്കാലികമായാണ് ഇവിടെ കോടതി പ്രവര്‍ത്തിക്കുന്നത്. കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ചാവക്കാട് കോടതി വളപ്പിലേക്ക്  പ്രവര്‍ത്തനം മാറ്റും.

date