Skip to main content

ബി ദ ചേഞ്ച്: ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി സൈക്കിള്‍ നല്‍കി ആരോഗ്യ വകുപ്പ്

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പും ആരോഗ്യ കേരളം മലപ്പുറവും സംയുക്തമായി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി സൈക്കിള്‍ വിതരണം ചെയ്തു. 'ബി ദ ചേഞ്ച്, ആരോഗ്യത്തിലേക്ക് ഒരു ചുവട്' എന്ന പദ്ധതിയിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി അഞ്ച് സൈക്കിളുകള്‍ വിതരണം ചെയ്തത്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ജീവനക്കാരുടെ സൈക്കിള്‍ റൈഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഫ്ളാഗ് ഓഫ് ചെയ്തു. ഡി.എം.ഒ ഡോ. രേണുക അധ്യക്ഷയായി. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് 'ബി ദ ചേഞ്ച്' പദ്ധതി  ആവിഷ്‌കരിച്ചത്. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്സല്‍ എന്നിവര്‍ പങ്കെടുത്തു.
 

date