Skip to main content

കലക്ടറേറ്റിലെ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ നിന്ന് എട്ട്് പരാതികള്‍ ലഭിച്ചു. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗമായ പി.ഗൗരി, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം മറ്റെരു വ്യക്തി അതിര് ലംഘിച്ച് കയ്യേറിയതിനാല്‍ അതിരുകള്‍ പുനര്‍ നിര്‍ണയിച്ച് തരാന്‍ ആവശ്യപ്പെട്ടുള്ള പരാതിയില്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് പരാതി കൈമാറി റിപ്പോര്‍ട്ട് തേടി. കോഡൂര്‍ പഞ്ചായത്തില്‍ വയല്‍ നികത്തി മദ്രസ കെട്ടിടം പണിയുന്നതിനെതിരെ വന്ന പരാതിയില്‍ പെരിന്തല്‍മണ്ണ തഹസില്‍ദാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. മലപ്പുറം വില്ലേജില്‍ ചീനിത്തോടില്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ സംബന്ധിച്ച പരാതിയുടെ പകര്‍പ്പ് ഏറനാട് തഹസില്‍ദാറിന് അയച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊളപ്പുറത്ത് റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള ഇരുനില കെട്ടിട നിര്‍മാണത്തിനെതിരെയുള്ള പരാതിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്തിനോട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. കൂട്ടിലങ്ങാടി-പാറടി-പെരിങ്ങാട്ടിരി റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപണി ആവശ്യപ്പെട്ടുള്ള പരാതി പി.ഡബ്യു.ഡി റോഡ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നുള്ള സ്വകാര്യ ഭൂമിക്ക് ഭൂനികുതി അനുവദിച്ച് കിട്ടാന്‍ ആവശ്യപ്പെട്ട പരാതിയില്‍ കെണ്ടോട്ടി തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മുച്ചക്ര വാഹനത്തിനായി അപേക്ഷ സമര്‍പ്പിച്ച് മറുപടി ലഭിക്കാത്തതിനെ സംബന്ധിച്ച പരാതിയില്‍ സാമൂഹ്യ നീതി വകുപ്പിനോട് റിപ്പോര്‍ട്ട് തേടി.

date