Skip to main content

റേഡിയോ ഇവര്‍ക്ക് 'ജോക്കല്ല'

സോഷ്യല്‍ മീഡിയയുടെ കാലത്തും പരമ്പരാഗത മാധ്യമമായ റേഡിയോയെ കൈവിടാതെ ചാപ്പനങ്ങാടി പി.എം.എസ്.എ എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഒന്നും രണ്ടുമല്ല, അമ്പതോളം റേഡിയോ അവതാരകരാണ് ജെ.ആര്‍.സിക്ക് കീഴിലുള്ള റേഡിയോ വൈറ്റ് ആര്‍മിയുടെ ഭാഗമായി സ്‌കൂളിലുള്ളത്. തിരൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ റിപ്പോര്‍ട്ടുകളും മേളയ്‌ക്കെത്തുന്ന അതിഥികളുമായി അഭിമുഖങ്ങളുമായി ഈ കുട്ടിപ്പട്ടാളവും തിരക്കിലാണ്.

ജെ.ആര്‍.സി കൗണ്‍സിലറായ കെ.പി രാജീവാണ് ആറ് വര്‍ഷം മുന്‍പ് സ്‌കൂളില്‍ റേഡിയോ തുടങ്ങുന്നത്. എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിനുമായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. കൂടാതെ വെള്ളിയാഴ്ചകള്‍ തോറും സിനിമാ ഗാനങ്ങളുള്‍പ്പെടുത്തിയുള്ള പ്രത്യേക പരിപാടിയും നടക്കുന്നുണ്ട്. കലോത്സവ വേദികളില്‍ നിന്നുള്ള കാഴ്ചകള്‍ ഇതേ പേരില്‍ തന്നെയുള്ള യൂ ടൂബ് ചാനലിലും ഇടുന്നുണ്ട്. ജെ.ആര്‍.സിയുടെ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് മൂന്ന് തവണയും മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് രണ്ട് തവണയും      സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളായ കെ.പി റിസ്വാന, എ.കെ അക്‌സ, കെ.പി യന്‍ഹ എന്നിവര്‍ക്കൊപ്പം അധ്യാപകരും റേഡിയോ വൈറ്റിനായി കലോത്സവ നഗരിയിലുണ്ട്.

date