Skip to main content

എരഞ്ഞിമങ്ങാട് സ്കൂൾ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

 

 

ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ഗവ: ഹൈസ്കൂളിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക രം​ഗത്ത് മികവ് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ആധുനിക കാലത്ത് കുട്ടികൾ നേടിയെടുക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപാക്കിയത്. 

 

ചടങ്ങിൽ പി.കെ ബഷീർ എംഎൽഎ അധ്യക്ഷനായി. ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യത്തിൽ കാര്യമായ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഈ സ്കൂളുകൾക്ക് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ യാഥാർഥ്യമായതോടെ പ്രവർത്തിക്കാനാകും. വിദ്യാഭ്യാസ മേഖലയിൽ സമ​ഗ്രമായ വികസന പദ്ധതികളാണ് മണ്ഡലത്തിൽ നടക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ജനവികാസ് പദ്ധതി പ്രകാരം 4.15 കോടി രൂപ ചെലവഴിച്ച് രണ്ട് ബ്ലോക്കുകളിലായി  30 ക്ലാസ് മുറികളും ടോയിലറ്റ് ബ്ലോക്കും ഉൾപ്പെടുന്ന രണ്ടു നിലകളിലുള്ള പുതിയ കെട്ടിടങ്ങളാണ് എരഞ്ഞിമങ്ങാട് സ്കൂളിൽ നിർമിച്ചിരിക്കുന്നത്. 

 

പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം എൻ എ കരീം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ , വൈസ് പ്രസിഡന്റ് ഗീത ദേവദാസ് , സ്ഥിരം സമിതി ചെയർമാൻ തോണിയിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംങ്ങളായ സഹീൽ അകമ്പാടം, പി. സീനത്ത് , സ്ഥിരം സമിതി ചെയർപേഴ്സൺ സുമയ്യ പൊന്നാൻ കടവൻ, ബീന നടുവത്താണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പൽ റോസമ്മ ജോൺ ഹെഡ്മിസ്ട്രസ് സോണി അബ്രഹാം ബിഡിഒ സന്തോഷ്,പിടിഎ പ്രസിഡണ്ട് ഹാരിസ് ആട്ടീരി, എസ് എം സി ചെയർമാൻ സന്തോഷ് കുമാർ, എം ടി എ ചെയർപേഴ്സൺ ബീന പി കുമാർ, സൂര്യപ്രകാശ്, റസാഖ് കാപ്പാടൻ, വിശ്വനാഥൻ, ഷറഫുദ്ദീൻ, അബ്ദുൽ റഹീം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date