Skip to main content

ആലത്തൂര്‍ ജനസേവന കേന്ദ്രം നിര്‍മ്മാണോദ്ഘാടനം ഇന്ന് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും

ആലത്തൂര്‍ ജനസേവന കേന്ദ്രം നിര്‍മ്മാണോദ്ഘാടനം ഇന്ന്(ഡിസംബര്‍ 02) രാവിലെ 10 ന് ആലത്തൂര്‍ ദേശീയ മൈതാനം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന-നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാവും. 2019-2021 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ജനസേവന കേന്ദ്രം നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാഥിതിയാവും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്‍ദ്ദനന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും

date